Latest News

രാഗം തിയേറ്റര്‍ നടത്തിപ്പുകാരനായ സുനില്‍ കുമാറിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസ്: മുഖ്യസൂത്രധാരനടക്കം നാലുപേര്‍ കസ്റ്റഡിയില്‍

രാഗം തിയേറ്റര്‍ നടത്തിപ്പുകാരനായ സുനില്‍ കുമാറിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസ്: മുഖ്യസൂത്രധാരനടക്കം നാലുപേര്‍ കസ്റ്റഡിയില്‍
X

തൃശ്ശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരനായ സുനില്‍ കുമാറിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ മുഖ്യസൂത്രധാരനടക്കം നാലുപേര്‍ കസ്റ്റഡിയില്‍. തൃശ്ശൂര്‍ മണ്ണുത്തി സ്വദേശിയായ സിജോയും സംഘവുമാണ് പിടിയിലായത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് സുനില്‍ കുമാറിനെ ആക്രമിക്കാന്‍ സിജോ ക്വട്ടേഷന്‍ നല്‍കിയത്. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ വെളപ്പായയിലെ സുനിലിന്റെ വീടിന് മുന്നില്‍ വെച്ചായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം. വീടിന്റെ ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ഡ്രൈവറെയും തുടര്‍ന്ന് സുനിലിനെയും ക്വട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടിയ ശേഷം തീകൊളുത്തിക്കൊല്ലാനായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ ശ്രമം.

Next Story

RELATED STORIES

Share it