Latest News

മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ഥാപറിനുമെതിരേ കേസ്; രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ഥാപറിനുമെതിരേ കേസ്; രാജ്യദ്രോഹക്കുറ്റം  ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്
X

ഗുവാഹത്തി: മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ഥ് വരദരാജനും കരണ്‍ഥാപറിനുമെതിരേ കേസ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് ഇപ്പോള്‍ ഇവര്‍ക്ക് സമന്‍സ് അയച്ചിരിക്കുന്നത്. കേസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവരെ ഗുവാഹത്തി പോലിസ് വിളിച്ചുവരുത്തി.

ഓഗസ്റ്റ് 22 ന് ഗുവാഹത്തി പോലിസിന്റെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ രണ്ട് മാധ്യമപ്രവര്‍ത്തകരോടും പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

'നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട്, നിങ്ങളില്‍ നിന്ന് വസ്തുതകളും സാഹചര്യങ്ങളും കണ്ടെത്തുന്നതിന് നിങ്ങളെ ചോദ്യം ചെയ്യാന്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നു' എന്നാണ് സമന്‍സില്‍ പറഞ്ഞിരിക്കുന്നത്. വരദരാജന് സമന്‍സ് ലഭിച്ചത് ഓഗസ്റ്റ് 14 ന് ആയിരുന്നെങ്കില്‍, തിങ്കളാഴ്ചയാണ് ഥാപ്പര്‍ക്ക് നോട്ടിസ് ലഭിച്ചത്. നോട്ടിസില്‍ ഹാജരാകാതിരിക്കുകയോ നിബന്ധനകള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ അറസ്റ്റ് ചെയ്യുമെന്നാണ് നിര്‍ദേശം.

Next Story

RELATED STORIES

Share it