Latest News

പൗരത്വ പ്രക്ഷോഭത്തെ പിന്തുണച്ചവര്‍ക്കെതിരേ കേസ്: പിണറായി സര്‍ക്കാര്‍ മോദിക്കു പഠിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ദേശീയ തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിനെതിരെയും പൗരത്വ പ്രക്ഷോഭത്തിനെതിരെയും ഭീമാ കൊറേഗാവ് അനുസ്മരണം നടത്തിയവര്‍ക്കെതിരെയും കള്ളക്കേസെടുത്തു വേട്ടയാടിയ മോദി സര്‍ക്കാരിന്റെ അതേ രീതി തന്നെയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നത്.

പൗരത്വ പ്രക്ഷോഭത്തെ പിന്തുണച്ചവര്‍ക്കെതിരേ കേസ്: പിണറായി സര്‍ക്കാര്‍ മോദിക്കു പഠിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭത്തെ പിന്തുണച്ച കേരളത്തിലെ വിവിധ സാംസ്‌കാരിക, സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ കേസെടുത്ത കേരള പോലിസ് നടപടി ജനകീയ പ്രക്ഷോഭകരെ വേട്ടയാടുന്ന മോദി സര്‍ക്കാരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ്.

കേരളത്തില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുന്നത് 2019 ഡിസംബറില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയടക്കം നാല് രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സാമൂഹ്യ സാസ്‌കാരിക പ്രവര്‍ത്തകരും പിന്തുണച്ച ജനകീയ ഹര്‍ത്താലോടെയായിരുന്നു. ഹര്‍ത്താലിനെ പിന്തുണച്ചതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ കെ അംബുജാക്ഷന്‍, സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, എസ്ഡിപിഐ നേതാക്കളായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, ബിഎസ്പി നേതാക്കളായ ജെ. സുധാകരന്‍ ഐ.എ.എസ്, മുരളി നാഗ, ഡി.എച്ച്.ആര്‍.എം പാര്‍ട്ടി നേതാവ് സജി കൊല്ലം, സാമൂഹികസംസ്‌കാരിക പ്രവര്‍ത്തകരായ ഗ്രോവാസു, ജെ.ദേവിക, എന്‍.പി ചേക്കുട്ടി, ഗോമതി, നാസര്‍ ഫൈസി കൂടത്തായി, ഗോമതി, കെ.ജി ജഗദീഷന്‍, അംബിക, അഡ്വ. പി.എ പൗരന്‍, ഒ.പി. രവീന്ദ്രന്‍, ഹാഷിം ചേന്ദംമ്പിള്ളി, ബി.എസ് ബാബുരാജ്, പ്രൊഫ. ജി ഉഷാകുമാരി, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), സതീഷ് പാണ്ടനാട് (കെ.ഡി.പി), എം.എന്‍ രാവുണ്ണി (പോരാട്ടം), നഹാസ് മാള (സോളിഡാരിറ്റി), അഡ്വ. ഷാനവാസ് ഖാന്‍ (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), അഡ്വ. എ.എം.കെ നൗഫല്‍ (ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍), സാലിഹ് കോട്ടപ്പള്ളി (എസ്.ഐ.ഒ), അന്തരിച്ച മത്സ്യതൊഴിലാളി നേതാവ് ടി.പീറ്റര്‍ അടക്കം മുപ്പത്തിമൂന്ന് പേര്‍ക്കെതിരേ കോഴിക്കോട് ടൗണ്‍ പോലിസെടുത്ത കേസില്‍ സമന്‍സ് വന്നിരിക്കുകയാണ്.

ദേശീയ തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിനെതിരെയും പൌരത്വ പ്രക്ഷോഭത്തിനെതിരെയും ഭീമാ കൊറേഗാവ് അനുസ്മരണം നടത്തിയവര്‍ക്കെതിരെയും കള്ളക്കേസെടുത്തു വേട്ടയാടിയ മോദി സര്‍ക്കാരിന്റെ അതേ രീതി തന്നെയാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നത്. പൌരത്വ നിയമം നടപ്പാക്കില്ല എന്ന പിണറായി വിജയന്റെ പ്രഖ്യാപനം വെറും വിടുവായത്തം മാത്രമാണെന്നു തെളിയിക്കുന്നതാണ് ഇത്. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളെ അപ്പടി അനുകരിക്കുന്ന പിണറായി സര്‍ക്കാര്‍ ജനാധിപത്യ സമൂഹത്തിന് അപമാനമാണ്. ഇതിനെതിരെ കേരള ജനത ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it