വിദ്വേഷം പ്രചരിപ്പിച്ച പ്രതീഷ് വിശ്വനാഥനെതിരേ കേസ്
കോഴിക്കോട്: സാമൂഹിക മാധ്യമത്തില്‍ വിദ്വേഷപ്രചാരണം നടത്തിയതിന് സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരേ ചേവായൂര്‍ പോലിസ് കേസെടുത്തു. ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് സെക്രട്ടറി ടി കെ ഫറൂക്കിന്റെ പരാതിയിലാണ് നടപടി. മുസ്ലിംകളല്ലാത്ത 102 പേരെ മാധ്യമം ദിനപത്രത്തല് നിന്ന് പുറത്താക്കുന്നുവെന്നാണ് പ്രതീഷ് വിശ്വനാഥന് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
കേരളത്തില്‍ മുസ്ലിംകള്‍ക്കെതിരേ നിരവധി ദുഷ്പ്രചരണങ്ങള്‍ നേരത്തെയും പ്രതീഷ് വിശ്വനാഥന് നടത്തിയിരുന്നു. ബാബരി വിധി ദിനത്തിലും പ്രീതീഷ് വിശ്വനാഥന് കോടതി ഉത്തതവുകള് ലംഘിച്ച് വര്‍ഗീയ പരാമര്‍ശനവും ആഘോഷങ്ങളും നടത്തി. ഇതിനെതിരേ പരാതി നല്‍കിയിരുന്നെങ്കിലും പോലിസ് നടപടിയെടുത്തില്ല.
ആര്‍എസ്എസ്, ബിജെപി തുടങ്ങിയ സംഘടനകളുടെ നേതാക്കളുമായി പ്രതീഷ് വിശ്വനാഥന് ശക്തമായ വ്യക്തിബന്ധം സൂക്ഷിച്ചിരുന്നുവെന്നാണ് റിപോര്‍ട്ട്. ഹിന്ദു ഹെല്പ് ലൈന്‍ നേതാവു കൂടിയാണ് പ്രതീഷ് വിശ്വനാഥന്.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT