മ്യൂസിക്കല്‍ ചെയര്‍ സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: അല്ലെന്‍ രാജന്‍ മാത്യു നിര്‍മ്മിച്ച മ്യൂസിക്കല്‍ ചെയര്‍ എന്ന സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്ത സംഭവം കേരളാ പോലീസിന്റെ സൈബര്‍ഡോമും ഹൈടെക് െ്രെകം എന്‍ക്വയറി സെല്ലും അന്വേഷിക്കും. ചിത്രം എല്ലാ നവമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാനും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.
മെയിന്‍ സ്ട്രീം ടിവി ആപ്പില്‍ ഞായറാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജപതിപ്പാണ് ടെലഗ്രാം, വാട്‌സ് ആപ്പ്, യുട്യൂബ് എന്നിവയില്‍ പ്രത്യക്ഷപ്പെട്ടത്. വ്യാജപതിപ്പ് ഷെയര്‍ ചെയ്തവര്‍ക്കെതിരേയും ക്രിമിനല്‍ നടപടി സ്വീകരിക്കും. ഐടി ആക്റ്റ് പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
അല്ലെന്‍ രാജന്‍ മാത്യു സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT