Latest News

മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
X

കൊച്ചി: മൂവാറ്റുപുഴ നഗരത്തില്‍ കച്ചേരിത്താഴത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. രാവിലെ ഒമ്പതരയോടെ മൂവാറ്റുപുഴ നഗരത്തിലാണ് സംഭവം. മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീപ്പിടിച്ചത്. മൂന്നുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

ആര്‍ക്കും പരിക്കില്ല. മൂവാറ്റുപുഴ അഗ്‌നിശമനസേന ഉടന്‍തന്നെ സ്ഥലത്തെത്തി തീയണച്ചു. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ വാഹനം യാത്രക്കാര്‍ ഉള്‍പ്പെടെ പുറത്തേക്കിറങ്ങിയതിനാല്‍ അപകടമൊഴിവായി. 10,000 രൂപയും സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും കത്തി നശിച്ചു.

Next Story

RELATED STORIES

Share it