Big stories

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഗര്‍ഭിണിയടക്കം രണ്ടുപേര്‍ വെന്തുമരിച്ചു

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി; ഗര്‍ഭിണിയടക്കം രണ്ടുപേര്‍ വെന്തുമരിച്ചു
X

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ടുപേര്‍ വെന്തുമരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു ദാരുണമായ അപകടം. പ്രസവവേദനയെ തുടര്‍ന്ന് കാറില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു കുടുംബം. ഗര്‍ഭിണി, ഭര്‍ത്താവ്, മൂന്ന് ബന്ധുക്കള്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. KL 59 W 5043 മാരുതി എസ് പ്രെസ്‌റ്റോ കാറിനാണ് തീപ്പിടിച്ചത്.

ആശുപത്രിയിലെത്താന്‍ മിനിറ്റുകള്‍ അകലെ എത്തിയപ്പോഴാണ് കാറില്‍ തീ പടര്‍ന്നത്. കുറ്റിയാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (24), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ തന്നെ കാറിലുണ്ടായിരുന്നവര്‍ മരണപ്പെട്ടിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാറിന്റെ മുന്‍വശത്താണ് തീപ്പിടിച്ചത്. കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്നവരാണ് രക്ഷപ്പെട്ടത്.

Next Story

RELATED STORIES

Share it