പെരിന്തല്‍മണ്ണയില്‍ വീണ്ടും കഞ്ചാവ് വേട്ട

പെരിന്തല്‍മണ്ണ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക്‌ലോറികളില്‍ കഞ്ചാവ് കടത്തുന്നയാള്‍ പോലിസ് പിടിയിലായി. കേരളത്തിന് നിരോധിത ലഹരിയുല്‍പ്പന്നങ്ങളും കഞ്ചാവും കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് സ്വദേശി ഒറയക്കോടന്‍ നൗഷാദ് അലി (35)യാണ് പിടിയിലായത്. പെരിന്തല്‍മണ്ണ എഎഎസ്പി എം ഹേമലത ഐപിഎസ്, സിഐ ശശീന്ദ്രന്‍ മേലെയില്‍ എസ് ഐ ബിനോയ് എന്നിവരടങ്ങുന്ന സംഘം അങ്ങാടിപ്പുറത്തുവച്ചാണ് പ്രതിയെ പിടികൂടിയത്.
ലോക്ക്ഡൗണ്‍ ഇളവ് വന്നതോടെ ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക്-പച്ചക്കറി ലോറികളില്‍ ഒളിപ്പിച്ചും ലോറി ഡ്രൈവര്‍മാരെ സ്വാധീനിച്ചുമാണ് ലഹരിവസ്തുക്കള്‍ കടത്തുന്നത്. വിദേശമദ്യവും കടത്തുന്ന പതിവുണ്ട്. മലപ്പുറം പെരിന്തല്‍മണ്ണ പ്രദേശത്ത് വിദേശമദ്യം നല്‍കുന്ന സംഘത്തെ കുറിച്ച് പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഹാന്‍സ് കടത്തിയതുമായി ബന്ധപ്പെട്ട് നൗഷാദിനെതിരേ നേരത്തെ കേസുണ്ട്.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT