Latest News

കണ്ണൂരില്‍ വീണ്ടും കഞ്ചാവ് വേട്ട; കര്‍ണ്ണാടക, അസം സ്വദേശികളെ അറസ്റ്റ് ചെയ്തു

കണ്ണൂരില്‍ വീണ്ടും കഞ്ചാവ് വേട്ട; കര്‍ണ്ണാടക, അസം സ്വദേശികളെ അറസ്റ്റ് ചെയ്തു
X

കണ്ണൂര്‍: കണ്ണൂര്‍ മഞ്ചപ്പാലത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന രണ്ട് പേരില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക സ്വദേശി സജീദ് മുഹമ്മദ് (24) അസം സ്വദേശി ഇക്രാമുല്‍ ഹക്ക് (22) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് 2.05 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സി ആനന്ദകുമാര്‍ നടത്തിയ റെയ്ഡിലാണ് കണ്ടെടുത്തത്.

കണ്ണൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് സൈക്കിളില്‍ യാത്ര ചെയ്ത് കഞ്ചാവ് ചെറു പാക്കറ്റുകളാക്കി വന്‍ ലാഭത്തില്‍ വിറ്റഴിച്ചുവരികയായിരുന്ന ഇവരെ ആഴ്ചകളോളം നിരീക്ഷിച്ചാണ് വലയിലാക്കിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ടി യേശുദാസന്‍, പ്രിവന്റീവ് ഓഫിസര്‍ ജോര്‍ജ് ഫര്‍ണാണ്ടസ്, പി കെ ദിനേശന്‍ (ഗ്രേഡ്), എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ വി ഹരിദാസന്‍, പി നിഖില്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

Next Story

RELATED STORIES

Share it