അര്‍ബുദ രോഗിയുടെ പണം നഷ്ടമായി; സുരക്ഷാ ജീവനക്കാര്‍ കണ്ടെടുത്തു നല്‍കി
ഇന്ന് ഉച്ചയോടെയാണ് മണക്കാട് സ്വദേശിയായ വൃദ്ധനും കൂട്ടിരിപ്പുകാരിയും ആശുപത്രിയിലെത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന 16,020 രൂപയും എടിഎം കാര്‍ഡുമടങ്ങുന്ന പേഴ്‌സാണ് നഷ്ടപ്പെട്ടത്.

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ അര്‍ബുദ രോഗിയുടെ നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്സ് സുരക്ഷാ വിഭാഗം ജീവനക്കാര്‍ കണ്ടെത്തി തിരികെ നല്‍കി.
ഇന്ന് ഉച്ചയോടെയാണ് മണക്കാട് സ്വദേശിയായ വൃദ്ധനും കൂട്ടിരിപ്പുകാരിയും ആശുപത്രിയിലെത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന 16,020 രൂപയും എടിഎം കാര്‍ഡുമടങ്ങുന്ന പേഴ്‌സാണ് നഷ്ടപ്പെട്ടത്. എന്നാല്‍ ഇവര്‍ പേഴ്‌സ് നഷ്ടപ്പെട്ടതറിഞ്ഞിരുന്നില്ല. സുരക്ഷാ വിഭാഗം ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കിടെ ആശുപത്രിയുടെ പ്രധാന കവാടത്തിനു സമീപത്തു നിന്നും പേഴ്‌സ് ലഭിച്ചു. പേഴ്സില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിച്ചപ്പോഴാണ് ഉടമസ്ഥന്‍ ആശുപത്രിയ്ക്കുള്ളില്‍ തന്നെയുണ്ടെന്നു മനസിലായത്. തുടര്‍ന്ന് സെക്യൂരിറ്റി ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്‍ എസ് ശ്രീകുമാര്‍, സാര്‍ജന്റുമാരായ അശോകന്‍, പ്രവീണ്‍ രവി, ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് കൈമാറി.
RELATED STORIES
രാഹുല് ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവം:...
24 March 2023 11:23 AM GMTരാഹുല് ഗാന്ധിയുടെ അയോഗ്യത: വയനാട്ടില് പുതിയ തിരഞ്ഞെടുപ്പ്...
24 March 2023 10:30 AM GMTഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യില്ല; നിയമപരമായും...
24 March 2023 10:15 AM GMTകണ്ണൂരില് കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTകണ്ണൂര് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMT