മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞ് വീണു
BY NSH23 Jan 2023 4:23 AM GMT
X
NSH23 Jan 2023 4:23 AM GMT
കൊച്ചി: മൂവാറ്റുപുഴ പണ്ടപള്ളിയില് കനാല്‍ ഇടിഞ്ഞ് വീണു. പ്രദേശത്തെ റോഡിലൂടെ വാഹനം കടന്നുപോയതിന്റെ തൊട്ടുപിന്നാലെയാണ് സംഭവം. ഈ സമയത്ത് റോഡില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. മൂവാറ്റുപുഴ ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള കനാലിന്റെ ഉപകനാലാണ് ഇടിഞ്ഞ് വീണത്.
അപകടമുണ്ടായതിനു പിന്നാലെ ഇവിടേയ്ക്ക് വെള്ളം കടത്തിവിടുന്നത് നിര്‍ത്തിവച്ചു. അഗ്നിശമനസേനയെത്തി റോഡിലെ വെള്ളവും ചെളിയും നീക്കിയ ശേഷം സ്ഥലത്തെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. നിര്‍മാണത്തിലെ അശാസ്ത്രീയത മൂലമാണ് കനാല്‍ ഇടിഞ്ഞ് വീണതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT