Latest News

കണ്ണടയില്‍ കാമറ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനകത്തെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

കണ്ണടയില്‍ കാമറ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനകത്തെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
X

തിരുവനന്തപുരം: കാമറയുള്ള കണ്ണട ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പോലിസ് പിടിയിലായത്.

ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസ് ഉപയോഗിച്ച ഇയാളുടെ കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് ക്ഷേത്രം ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടതത്ിയ പരിശോധനയിലാണ് കണ്ണടയില്‍ കാമറ കണ്ടെത്തിയത്. നിലവില്‍, ക്ഷേത്രത്തിന് ഉള്‍ഭാഗത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞുവെന്നാണ് സൂചനകള്‍. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Next Story

RELATED STORIES

Share it