Latest News

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം; ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം; ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു
X

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ അക്രമസംഭവങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് സര്‍വകലാശാല അധികാരികള്‍ ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്നലെ വൈകുന്നേരം തുടങ്ങിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

സര്‍വകലാശാലയില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകള്‍ ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതോടൊപ്പം, ഹോസ്റ്റലുകളില്‍ താമസിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഉടന്‍ ഹോസ്റ്റലുകള്‍ ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

സമാധാനം പുനസ്ഥാപിക്കാനും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി രവീന്ദ്രന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it