Latest News

ബൈക്ക് യാത്രയ്ക്കിടെ കഴുത്തില്‍ കേബിള്‍ കുരുങ്ങി; ദമ്പതികള്‍ക്ക് പരിക്ക്

ബൈക്ക് യാത്രയ്ക്കിടെ കഴുത്തില്‍ കേബിള്‍ കുരുങ്ങി; ദമ്പതികള്‍ക്ക് പരിക്ക്
X

കൊച്ചി: ബൈക്ക് യാത്രയ്ക്കിടെ കഴുത്തില്‍ കേബിള്‍ കുരുങ്ങി ദമ്പതികള്‍ക്ക് പരിക്കേറ്റു. എറണാകുളം സൗത്ത് സ്വദേശി സാബു, ഭാര്യ സിന്ധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ എറണാകുളം ചന്ദ്രശേഖരമേനോന്‍ റോഡിലാണ് സംഭവം. റോഡിന്റെ നടുഭാഗത്തായി താഴ്ന്നുകിടന്ന കേബിള്‍ സാബുവിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് വീണ സാബുവും ഭാര്യവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Next Story

RELATED STORIES

Share it