Latest News

കാബിനറ്റ് കമ്മിറ്റി 48,000 കോടി അനുവദിച്ചു; വ്യോമസേനയിലേക്ക് 83 തേജസ് വിമാനങ്ങള്‍ കൂടി

കാബിനറ്റ് കമ്മിറ്റി 48,000 കോടി അനുവദിച്ചു; വ്യോമസേനയിലേക്ക് 83 തേജസ് വിമാനങ്ങള്‍ കൂടി
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗം വിമാനങ്ങള്‍ വാങ്ങുന്നതിനായി 48,000 കോടി രൂപ അനുവദിച്ചു. 83 തേജസ് (ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ്) വിമാനങ്ങള്‍ വാങ്ങാനാണ് വ്യമോസേനയ്ക്ക്‌ അനുമതി നല്‍കിയിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്. ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വിമാനങ്ങള്‍ ആഭ്യന്തരമായി വാങ്ങുന്നത് ഇതാദ്യമാണ്. ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയ്പ്പില്‍ സുപ്രധാനമാണ് ഈ നീക്കമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

പുതിയ തേജസ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് മുതല്‍ക്കൂട്ടാണ്. തേജസില്‍ 50 ശതമാനത്തോളം ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ്. എന്നാല്‍ എംകെ 1എ വിഭാഗത്തില്‍ ഇത് 60 ശതമാനം വരും- രാജ്‌നാഥ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ നല്‍കുന്ന വിമാനങ്ങളില്‍ 73 എല്‍സിഎ തേജസ് എംകെ 1 എ ഫൈറ്റര്‍ ജറ്റുകളും 10 എല്‍സിഎ തേജസ് എംകെ 1 പരിശീലന വിമാനങ്ങളും ഉള്‍പ്പെടുന്നു. ഇതിന് മാത്രം 45,696 കോടിയാണ് വിലവരുന്നത്. കൂടാതെ അടിസ്ഥാനവികസനത്തിന് 1,202 കോടി വേറെയും നല്‍കും.

കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സിന് 83 തേജസ് വിമാനങ്ങള്‍ നിര്‍മിച്ചുനല്‍കാനുള്ള ഓര്‍ഡര്‍ നല്‍കുമെന്ന സൂചന പുറത്തുവന്നത്.

Next Story

RELATED STORIES

Share it