സി പി സന്തോഷ് കുമാര്‍ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി

തലശ്ശേരി: സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാറിനെ തിരഞ്ഞെടുത്തു. ആദ്യകാല സിപിഐ(എംഎല്‍), മെയ്ദിന തൊഴിലാളി കേന്ദ്രം എന്നിവയുടെ നേതാവായിരുന്ന സി പി വിജയന്റെയും കെ പി മാലിനിയുടെയും മകനായ സി പി സന്തോഷ് കുമാര്‍ ഹാന്‍വീവിലെ മുന്‍ ജീവനക്കാരനാണ്. 1976ല്‍ എഐവൈഎഫ് വളപട്ടണം യൂനിറ്റ് സെക്രട്ടറി, 79ല്‍ സിപിഐ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി, വളപട്ടണം എഐടിയുസി ഓഫിസ് സെക്രട്ടറി, എഐവൈഎഫ് കണ്ണൂര്‍ താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു.
പാര്‍ട്ടി കണ്ണൂര്‍ താലൂക്ക് കമ്മിറ്റി അംഗവും സെക്രട്ടേറിയറ്റ് അംഗവും എട്ടുവര്‍ഷം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. 10 വര്‍ഷം മുമ്പാണ് സിപിഐ സംസ്ഥാന കൗണ്‍സിലിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം, എഐടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവ്, ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നു. ഒമ്പതുവര്‍ഷമായി എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും കേരള മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ എന്‍ ഉഷയാണ് ഭാര്യ. 39 അംഗ ജില്ലാ കൗണ്‍സിലിനെയും 14 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
RELATED STORIES
കണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT