സി ഒ ടി നസീര്‍ വധശ്രമം: നിയമം കൈയ്യിലെടുക്കുമെന്ന് കെ സുധാകരന്‍

പോലിസ് നടപടി വൈകിയാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്നും കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സി ഒ ടി നസീര്‍ വധശ്രമം: നിയമം കൈയ്യിലെടുക്കുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: സി ഒ ടി നസീറിനെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ സുധാകരന്റെ അന്ത്യശാസനം. പോലിസ് നടപടി വൈകിയാല്‍ നിയമം കൈയിലെടുക്കാന്‍ മടിക്കില്ലെന്നും കുറ്റവാളികളെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.നസീറിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എ എന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തിനിടെയായിരുന്നു സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.

നസീറിനെ അക്രമിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ ഷംസീറിലേക്ക് നീണ്ടതോടെയാണ് ഷംസീറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്.കെ മുരളീധരനാണ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. നസീറിനെ ആക്രമിക്കാന്‍ പണിക്കാരെ അയച്ച യഥാര്‍ഥ മേസ്തിരിയെ കണ്ടെത്താന്‍ പോലിസ് തയാറാകണമെന്ന് മുരളീധരനും ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top