നിരീക്ഷണ കാമറ നിര്‍ബന്ധമാക്കിയാല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബസ്സുടമകള്‍
BY NSH17 Feb 2023 11:42 AM GMT

X
NSH17 Feb 2023 11:42 AM GMT
തിരുവനന്തപുരം: സ്വകാര്യ ബസ്സുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ബസ്സുടമകള്‍. അനുകൂല തീരുമാനമില്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തുമെന്നാണ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ സാഹചര്യത്തില്‍ കാമറയ്ക്ക് വേണ്ടി പണം കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ബസ്സുടമകള്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 28ന് മുമ്പ് എല്ലാ ബസ്സുകളിലും കാമറകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ബസ്സില്‍ നിന്ന് റോഡും കൂടാതെ ബസ്സിന് ഉള്‍വശവും കാണത്തക്കവിധം രണ്ട് കാമറയാണ് സ്ഥാപിക്കേണ്ടത്. ഇതിന്റെ 50 ശതമാനം തുക റോഡ് ഫണ്ട് ബോര്‍ഡ് നല്‍കുമെന്നാണ് വാഗ്ദാനം.
Next Story
RELATED STORIES
കറുപ്പ് കൃഷി തുടച്ചുനീക്കി താലിബാന് സര്‍ക്കാര്‍; സ്ഥിരീകരിച്ച് ബിബിസി ...
9 Jun 2023 10:34 AM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMT