വിദ്യാര്‍ഥികളുടെ യാത്രാ നിരക്കില്‍ ആശങ്ക;ബസുടമകള്‍ ഇന്ന് ഗതാഗത മന്ത്രിയെ കാണും
മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്നും 10 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല

തിരുവനന്തപുരം:വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാത്തതില്‍ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് വീണ്ടും ഗതാഗത മന്ത്രിയെ കാണും. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് ചാര്‍ജ് മാത്രം വര്‍ധിപ്പിച്ചത് കെഎസ്ആര്‍ടിസിയെ സഹായിക്കാനാണെന്നാണ് ബസ് ഉടമകളുടെ ആരോപണം.
ചാര്‍ജ് വര്‍ധന ആവശ്യം ഉന്നയിച്ച ഘട്ടത്തില്‍ 92 രൂപയായിരുന്ന ഡീസല്‍ വില ഇപ്പോള്‍ 100 പിന്നിട്ടു. ഒരു ബസിന് ശരാശരി 60 ലിറ്റര്‍ ഡീസലാണ് പ്രതിദിനം വേണ്ടത്. ഇപ്പോഴത്തെ ഇന്ധന നിരക്കുമായി തട്ടിക്കുമ്പോള്‍ 500 രൂപയിലേറെ ഇന്ധന ഇനത്തില്‍ പ്രതിദിനം അധിക ബാധ്യതയാണ്.ഇക്കാര്യങ്ങള്‍ മന്ത്രിമായുള്ള കൂടിക്കാഴ്ചയില്‍ അറിയിക്കും.
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്നും 10 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT