Latest News

ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടു; യുവാവിന്റെ തലയടിച്ചുപൊട്ടിച്ച് ബസ് ഡ്രൈവര്‍; ബസിന്റെ ടയറുകള്‍ കുത്തിപ്പൊളിച്ച് നാട്ടുകാര്‍

ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടു; യുവാവിന്റെ തലയടിച്ചുപൊട്ടിച്ച് ബസ് ഡ്രൈവര്‍; ബസിന്റെ ടയറുകള്‍ കുത്തിപ്പൊളിച്ച് നാട്ടുകാര്‍
X

കളമശേരി: ഹെഡ്‌ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ട യുവാവിന്റെ തല ബസ് ഡ്രൈവര്‍ അടിച്ചുപൊട്ടിച്ചു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ അപ്പോളോ ജങ്ഷനില്‍വെച്ചായിരുന്നു ചാലക്കുടി സ്വദേശിയായ യുവാവിനെ ബസ് ഡ്രൈവര്‍ ആക്രമിച്ചത്. ഇരുമ്പ് വടികൊണ്ടായിരുന്നു മര്‍ദ്ദനം. വിവരമറിഞ്ഞ നാട്ടുകാര്‍ ബസ് തടഞ്ഞുവച്ചു. മൂന്നു മണിക്കൂറോളം ബസ് തടഞ്ഞുവച്ച നാട്ടുകാര്‍ നാലു ടയറുകളും കുത്തിപ്പൊട്ടിച്ചു. സംഭവം അറിഞ്ഞ് പോലിസ് എത്തിയെങ്കിലും അവരുടെ ജീപ്പിനു നേരെയും ആക്രമണമുണ്ടായി. പാതിരാത്രിയിലാണ് പോലിസിന് ബസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചത്.

Next Story

RELATED STORIES

Share it