Latest News

'ബുള്‍ഡോസിങ് എന്നത് മുസ് ലിം വീടുകള്‍ ലക്ഷ്യം വയ്ക്കാനുള്ള നടപടി'; ബുള്‍ഡോസര്‍രാജിനെതിരേ രായ ബുസര്‍ഗിലെ പ്രദേശവാസികള്‍

ബുള്‍ഡോസിങ് എന്നത് മുസ് ലിം വീടുകള്‍ ലക്ഷ്യം വയ്ക്കാനുള്ള നടപടി; ബുള്‍ഡോസര്‍രാജിനെതിരേ രായ ബുസര്‍ഗിലെ പ്രദേശവാസികള്‍
X

സംഭല്‍: ചൊവാഴ്ച്ച സംഭലിലെ രായ ബുസര്‍ഗില്‍ അരങ്ങേറിയ ബുള്‍ഡോസര്‍രാജിനുപിന്നാലെ ആശങ്കയില്‍ പ്രദേശവാസികള്‍. സര്‍ക്കാരിന്റെ സ്ഥലത്താണ് പള്ളി കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ട വീടുകള്‍ നില്‍ക്കുന്നതെന്നു പറഞ്ഞാണ് അധികൃതര്‍ അവ പൊളിച്ചുമാറ്റിയത്. പോലിസ് അകമ്പടിയോടെയായിരുന്നു പൊളിച്ചുമാറ്റല്‍.

പള്ളി കമ്മിറ്റിയിലെ അംഗങ്ങള്‍ സ്ഥലം കൈയ്യേറുകയും അവിടെ വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്‌തെന്നാണ് അധികൃതര്‍ പറയുന്നത്. വീടുകള്‍ പൊളിച്ചുമാറ്റാനായി കോടതിയുടെ നര്‍ദേശമുണ്ടെന്നും ആ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നുമാണ് അവരുടെ വാദം.

എന്നാല്‍ ഈ വാദം തികച്ചും വാസ്തവ വിരുദ്ധമാണെന്ന് പ്രദേശവാസികളായ മുസ്ലിംകള്‍ പറയുന്നു. സര്‍ക്കാരിന്റേതെന്ന് അവര്‍ പറയുന്ന സ്ഥലത്ത് നിരവധി വീടുകള്‍ ഉണ്ടെന്നും എന്നാല്‍ മുസ് ലിം വീടുകള്‍ മാത്രമാണ് ലക്ഷ്യം വച്ചതെന്നും ഇവിടുത്തുകാര്‍ പറയുന്നു. തങ്ങളുടെ ഭാഗം മാത്രം പറയാന്‍ ആരുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബുള്‍ഡോസിങ് എന്നത് മുസ് ലിം വീടുകള്‍ ലക്ഷ്യം വയ്ക്കാനുള്ള നടപടിയല്ലെന്നും നീതിയും നിയമവും എല്ലാവര്‍ക്കും ഒരുപോലെയായിരിക്കണമെന്നും അവര്‍ പറഞ്ഞു.

552 ചതുരശ്ര മീറ്റര്‍ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്നതായി ഭരണകൂടം അവകാശപ്പെടുന്ന ഗൗസല്‍ബറ പള്ളിയുമായി ബന്ധപ്പെട്ടും നടപടിയുണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. പള്ളി നടത്തിപ്പുകാരന്‍ മന്‍സാര്‍ ഹുസൈന് നോട്ടിസ് നല്‍കിയതായും ഘടനയുടെ ഒരു ഭാഗം നേരത്തെ നീക്കം ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it