Latest News

കെ സ്‌പേസ്, കെ ഫോണ്‍ പദ്ധതികള്‍ക്ക് ബജറ്റ് പിന്തുണ; സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി രൂപ

കെ സ്‌പേസ്, കെ ഫോണ്‍ പദ്ധതികള്‍ക്ക് ബജറ്റ് പിന്തുണ; സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി രൂപ
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാങ്കേതികവും വ്യവസായവുമായ വളര്‍ച്ച ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ക്ക് ബജറ്റ് പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെ സ്‌പേസ് പദ്ധതിക്ക് 57 കോടി രൂപയും, കെ ഫോണ്‍ പദ്ധതിക്ക് 112.44 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചതായി മന്ത്രി അറിയിച്ചു. പ്രവാസി വ്യവസായ പാര്‍ക്കിനായി 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സ്റ്റാര്‍ട്ടപ്പ് മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 99.5 കോടി രൂപ വകയിരുത്തിയതായി ബജറ്റ് അവതരണത്തില്‍ മന്ത്രി വ്യക്തമാക്കി. 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും ഇതിന്റെ ഭാഗമായി 200 കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 150 കോടി രൂപ നീക്കിവെക്കുമെന്നും ധനമന്ത്രി അറിയിച്ചു.

തൊഴിലാളി ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതികളുടെ ഭാഗമായി ഗിഗ് തൊഴിലാളികള്‍ക്ക് വിശ്രമ സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ്ബുകള്‍ സ്ഥാപിക്കുമെന്നും, ഡെലിവറി വര്‍ക്കേഴ്‌സിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 20 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it