Latest News

ബജറ്റ് അവതരണം തുടങ്ങി; 25 വര്‍ഷത്തെ വികസനം ലക്ഷ്യമിടുന്ന ബജറ്റെന്ന് ധനമന്ത്രി

ബജറ്റ് അവതരണം തുടങ്ങി; 25 വര്‍ഷത്തെ വികസനം ലക്ഷ്യമിടുന്ന ബജറ്റെന്ന് ധനമന്ത്രി
X

ന്യൂഡല്‍ഹി; കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങി. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്. നിര്‍മല സീതാരാമന്റെ നാലാമത് ബജറ്റാണ് ഇത്.

ബജറ്റ് അവതരണത്തിനുമുന്നോടിയായി ധനമന്ത്രിയും സഹമന്ത്രിമാരും രാഷ്ട്രപതിയെ കണ്ടിരുന്നു. കേന്ദ്ര മന്ത്രിസഭ ബജറ്റിന് അംഗീകാരവും നല്‍കി.

കൊവിഡ് കാലത്തെ രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്.

ഈ വര്‍ഷം 9.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ പക്വമാണെന്ന് ധനമന്ത്രി. ജനങ്ങള്‍ ശാക്തീകരിക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ദുരുതിമനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന. എയര്‍ ഇന്ത്യയുടെ കൈമാറ്റം പൂര്‍ത്തീകരിക്കാനായത് വിജയം. വിവിധ ഘടകങ്ങളുടെ യോജിച്ചപ്രവര്‍ത്തത്തിലൂടെ സമ്പദ്ഘടന രക്ഷപ്രാപിക്കുന്നു.

മെയ്ക് ഇന്ത്യ വഴി 6 ദശലക്ഷം പുതിയതൊഴിലവസരങ്ങള്‍ ഉണ്ടാക്കും. അടുത്ത് 25 വര്‍ഷത്തെ വികസനം ലക്ഷ്യമിട്ട ബജറ്റാണ് അവതരിപ്പിക്കുന്നത്. ഗിതി ശക്തി വഴി രാജ്യത്തെ യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. 25,000 കിലമോമീറ്റര്‍ ദേശീയ പാത വികസിപ്പിക്കും. നടപ്പ് വര്‍ഷം ആരോഗ്യമേഖലയില്‍ 4.72 ലക്ഷം കോടി ചെലവഴിച്ചു.


പിഎം ഇ വൈദ്യയില്‍ 200 ചാനലുകള്‍ ഉള്‍ക്കൊള്ളിക്കും. ക്രെഡിറ്റ് ലിങ്ക്ഡ് ഗാരന്‍ഡി സ്‌കൂം മാര്‍ച്ച് 2023 വരെ നീട്ടും.

മൂന്ന് വര്‍ഷം 400 വന്ദേ ഭാരത് ട്രയിനികള്‍ ഓടിക്കും. രാസവസ്തുക്കളുപയോഗിക്കാത്ത പ്രകൃതികൃഷി പ്രോല്‍സാഹിപ്പിക്കും.

പിഎം ഗതി ശക്തി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ശക്തിപ്പെടുത്തും.

അഗ്രി ടെക് മേഖലിയില്‍ പിപിപി മോഡ്.

മെട്രോ കണക്റ്റിവിറ്റി വര്‍ധിപ്പിക്കും.

ബജറ്റ് പ്രകൃതികൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തില്‍ കാര്‍ഷിക സര്‍വകലാശാലയുടെ സിലബസ് പരിഷ്‌കരിക്കും.

Next Story

RELATED STORIES

Share it