Latest News

അരീക്കോട് ചാലിയാര്‍ തീരദേശപാതക്ക് ബജറ്റില്‍ അംഗീകാരം; അഭിനന്ദനമറിയിച്ച് അരീക്കോട് മേഖല റോഡ് സുരക്ഷാസമിതി

അരീക്കോട് ചാലിയാര്‍ തീരദേശപാതക്ക് ബജറ്റില്‍ അംഗീകാരം; അഭിനന്ദനമറിയിച്ച് അരീക്കോട് മേഖല റോഡ് സുരക്ഷാസമിതി
X

അരീക്കോട്: ഏറെ ഗതാഗതത്തിരക്കനുഭവപ്പെടുന്ന എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ അരീക്കോട് എലിവേറ്റഡ് ബൈപ്പാസിന് ബജറ്റില്‍ അംഗീകാരം നല്‍കിയതിന് അരീക്കോട് റോഡ് മേഖലസുരക്ഷാസമിതി ഭാരവാഹികള്‍ സര്‍ക്കാറിനെ അഭിനന്ദിച്ചു. അരീക്കോടിലെ ടൗണ്‍ ഭാഗം റോഡ് വീതി കൂട്ടുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്വകാര്യ വ്യക്തികളില്‍ നിന്ന് ഭൂമി വാങ്ങിയാല്‍ ഏറെ സാമ്പത്തിക ബാധ്യത സര്‍ക്കാറിന് ഉണ്ടാവുകയും ചെയ്യും. ഈ ഭാഗത്തെ ഗതാഗതത്തിരക്ക് ഏറെ ചര്‍ച്ചയായിരുന്ന ഘട്ടത്തില്‍ ആരുടെയും ഭൂമി അക്വയര്‍ ചെയ്യാതെ റവന്യുഭൂമി ഉപയോഗപ്പെടുത്തി തീരദേശ പാതയുടെ സാധ്യത ചര്‍ച്ച മുന്നോട്ടു വെച്ചത് അരീക്കോട് മേഖല റോഡ് സുരക്ഷാസമിതിയായിരുന്നു. 2015ല്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനവും നല്‍കി. ഇക്കാര്യം രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെയും ബോധ്യപ്പെടുത്തിയിരുന്നു.

ചാലിയാര്‍ പാലത്തിന്റെ ഇടതുഭാഗത്ത് പുഴയുടെ തീരദേശഭൂമി ഉപയോഗപ്പെടുത്തി എലിവേറ്റഡ് പാത മൈത്രപാലം വരെ നിര്‍മ്മിച്ചാല്‍ രണ്ടര കിലോമീറ്റര്‍ ദൂരം വരും. പരിസ്ഥിതിക്ക് തടസമാവാത്ത രീതിയില്‍ എലിവേറ്റഡ് പാതയൊരുക്കിയാല്‍ ടൂറിസത്തിനും പ്രയോജനപ്പെടും. പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ദീര്‍ഘദൂരയാത്ര വാഹനം ഉള്‍പ്പെടെ അരീക്കോട് ടൗണ്‍ ഒഴിവാക്കി തീരദേശ പാതയിലൂടെ പോകുന്നതോടെ അരിക്കോടിലെ തിരക്ക് കുറയും.

അരീക്കോട് മേഖല റോഡ് സുരക്ഷാ സമിതി ചെയര്‍മാന്‍ കൃഷ്ണന്‍ എരഞ്ഞിക്കല്‍. കണ്‍വീനര്‍ കെ.എം സലീം പത്തനാപുരം ,കെ സി റഹീം, സമദ് കുനിയില്‍, യു.സമീര്‍ (തെരട്ടമ്മല്‍ സമിതി) യോഗത്തില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it