Latest News

പത്മഭൂഷന്‍ പുരസ്‌കാരം നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ

പത്മഭൂഷന്‍ പുരസ്‌കാരം നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ
X

ന്യൂഡല്‍ഹി; 73ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച പത്മഭൂഷണ്‍ പുരസ്‌കാരം അദ്ദേഹം നിരസിച്ചു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന പുരസ്‌കാരങ്ങളിലൊന്നായ പത്മ പുരസ്‌കാരം നിരസിക്കുന്നത് അപൂര്‍വമാണ്.

'പത്മഭൂഷണ്‍ പുരസ്‌കാരത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ആരും എന്നോട് അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. അവര്‍ എനിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ അത് നിരസിക്കുന്നു'- ബുദ്ധദേബ് ഭട്ടാചാര്യ സാമൂഹികമാധ്യങ്ങളിലൂടെ എഴുതി.

അതേസമയം അദ്ദേഹത്തിന്റെ ഭാര്യയുമായി കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി സംസാരിച്ചിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.

ഭരണകൂടം നല്‍കുന്ന പുരസ്‌കാരങ്ങള്‍ നിരസിക്കുന്നത് പാര്‍ട്ടി നയമാണെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. ഇഎംഎസ്സും സമാനമായ ഒരു പുരസ്‌കാരം നേരത്തെ നിരസിച്ചിരുന്നു.

Next Story

RELATED STORIES

Share it