Latest News

കൊറോണയ്ക്കു പിന്നാലെ അമേരിക്കയെ ഭീതിയിലാഴ്ത്തി പ്ലേഗും

കൊളറാഡോയില്‍ അണ്ണാനിലാണ് പ്ലേഗ് സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഗുരുതര രോഗമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

കൊറോണയ്ക്കു പിന്നാലെ അമേരിക്കയെ ഭീതിയിലാഴ്ത്തി പ്ലേഗും
X

വാഷിങ്ടണ്‍: കൊറോണയ്ക്കു പിന്നാലെ അമേരിക്കയെ ഭീതിയിലാഴ്ത്തി ബ്യൂബോണിക് പ്ലേഗ് അമേരിക്കയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. കൊളറാഡോയില്‍ അണ്ണാനിലാണ് പ്ലേഗ് സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഗുരുതര രോഗമാണിതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. കൊളറാഡോയിലെ മോറിസണ്‍ ടൗണിലാണ് അണ്ണാന് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഈ വര്‍ഷം ആദ്യമായാണ് പ്ലേഗ് സ്ഥിരീകരിക്കുന്നത്. വാക്‌സിനോ കൃത്യമായ മരുന്നോ ഈ രോഗത്തിന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നേക്കാമെന്ന് ജെഫേഴ്‌സണ്‍ കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. മൃഗങ്ങളുടെ കടി, ചുമ എന്നിവയില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാന്‍ സാധ്യതയേറെയാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വളര്‍ത്തുനായ്ക്കള്‍, പൂച്ച എന്നിവയില്‍ നിന്നും രോഗബാധയുണ്ടാകാമെന്നും അധികൃതര്‍ അറിയിച്ചു. കടുത്ത പനി, വിറയല്‍, തലവേദന, കടുത്ത ശരീര വേദന, തൊണ്ടവേദന, തൊണ്ടവേദന എന്നിവയായിരിക്കും ബ്യൂബോണിക് പ്ലേഗിന്റെ ലക്ഷണങ്ങള്‍.

ഏഷ്യയെയും യൂറോപ്പിനെയും തുടച്ചുനീക്കിയ ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന രോഗമാണിത്. 1334ല്‍ ചൈനയില്‍ ഉത്ഭവിച്ച്, ഏഷ്യയിലും യൂറോപ്പിലും പടര്‍ന്നു. ജനസംഖ്യയുടെ നാലില്‍ മൂന്ന് ഭാഗവും മരണത്തിന് കീഴടങ്ങി. 25 ദശലക്ഷം ആളുകളാണ് മരിച്ചത്. 166566ല്‍ ബ്രിട്ടനില്‍ പ്ലേഗ് പടര്‍ന്നു. അന്ന് 70000 ആളുകളാണ് ബ്രിട്ടനില്‍ മരിച്ചത്.


Next Story

RELATED STORIES

Share it