Latest News

ബിഎസ്എന്‍എലിന്റെ തദ്ദേശീയമായി വികസിപ്പിച്ച 'സ്വദേശി' 4ജി രാജ്യത്തിന് സമര്‍പ്പിച്ചു

ബിഎസ്എന്‍എലിന്റെ തദ്ദേശീയമായി വികസിപ്പിച്ച സ്വദേശി 4ജി രാജ്യത്തിന് സമര്‍പ്പിച്ചു
X

ഒഡീഷ: ബിഎസ്എന്‍എലിന്റെ തദ്ദേശീയമായി വികസിപ്പിച്ച 'സ്വദേശി' 4ജി സ്റ്റാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 37,000 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച 97,500-ല്‍ അധികം 4ഏ ടവറുകളും അദ്ദേഹം കമ്മീഷന്‍ ചെയ്തു. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ സാങ്കേതികവിദ്യ ക്ലൗഡ് അധിഷ്ഠിതവും ഭാവിയിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യവുമാണ്. ആവശ്യമുള്ളപ്പോള്‍ എളുപ്പത്തില്‍ 5ജിയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഡിജിറ്റല്‍ ഭാരത് നിധിയിലൂടെ 29,000-ത്തോളം ഗ്രാമങ്ങളെ ബന്ധിപ്പിച്ച് രാജ്യത്ത് 100 ശതമാനം 4ഏ ലഭ്യത കൈവരിച്ചതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ 26,700-ല്‍ അധികം വിദൂര ഗ്രാമങ്ങളിലേക്ക് ഈ പദ്ധതിയിലൂടെ 4ഏ കണക്റ്റിവിറ്റി എത്തും. ഇതില്‍ ഒഡീഷയിലെ 2,472 ഗ്രാമങ്ങളും ഉള്‍പ്പെടുന്നു. ഈ ടവറുകളില്‍ ഭൂരിഭാഗവും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it