Latest News

കൈക്കൂലി; കാസര്‍ഗോഡ് KSEB സബ് എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി

വീടിന്റെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ 3000 രൂപ ആവശ്യപ്പെട്ട ചിത്താരി സബ് എഞ്ചിനീയര്‍ സുരേന്ദ്രനാണ് പിടിയിലായത്

കൈക്കൂലി; കാസര്‍ഗോഡ് KSEB സബ് എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി
X

കാസര്‍ഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടെ KSEB സബ് എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി. കാസര്‍ഗോഡ് ചിത്താരി സബ് എഞ്ചിനീയര്‍ സുരേന്ദ്രനാണ് പിടിയിലായത്. ഇന്ന് വൈകീട്ടാണ് സംഭവം. വീടിന്റെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാനായി 3000 രൂപ കൈക്കൂലി വേണമെന്ന് ഉദ്യോഗസ്ഥന്‍ നിരന്തരം ആവശ്യപ്പെട്ടതോടെ, വീട്ടുടമ കാസര്‍ഗോഡ് വിജിലന്‍സ് ഡിവൈഎസ്പി ഉണ്ണികൃഷ്ണനെ വിവരം അറിയിച്ചു. കൈക്കൂലി വാങ്ങുന്ന സമയത്ത് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.

Next Story

RELATED STORIES

Share it