Latest News

ബിപിസിഎല്‍ അഞ്ഞൂറും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആയിരവും ഓക്സിജന്‍ ബെഡുകള്‍ ക്രമീകരിക്കും

ബിപിസിഎല്‍ അഞ്ഞൂറും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ആയിരവും ഓക്സിജന്‍ ബെഡുകള്‍ ക്രമീകരിക്കും
X

കൊച്ചി: ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ 500 ഓക്‌സിജന്‍ ബെഡുകളും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തില്‍ 1,000 ഓക്‌സിജന്‍ ബെഡുകളും ക്രമീകരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ അധികമായി 400 നഴ്‌സുമാരെ നിയമിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓരോ ജില്ലകളിലും പരമാവധി ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്. ഇത് അതിവേഗം നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ബിപിസിഎല്ലില്‍ റിഫൈനറി സ്‌കൂള്‍ കെട്ടിടത്തിലേക്കുള്ള കോപ്പര്‍ പൈപ്പ് ലൈനിംഗ് ജോലികൾ പുരോ​ഗമിക്കുന്നുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ 40 ഐസിയുകള്‍ സജ്ജമാക്കുന്നുണ്ട്. പിഎച്ച്‌സി, സിഎച്ച്‌സി എന്നിവിടങ്ങളില്‍ 400 ഓക്‌സിജന്‍ ബെഡുകളും സജ്ജമാക്കുന്നുണ്ട്. ഇതില്‍ 80 എണ്ണം പൂര്‍ത്തിയായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തുന്നതിനായി ഇന്‍സിഡെന്റ് കമാന്‍ഡര്‍മാരെ നിയമിച്ചിട്ടുണ്ട്. ഓക്‌സിജന്‍ വാര്‍ റൂമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

ലോക്കഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ കര്‍ശന പരിശോധന നടപ്പാക്കുമെന്ന് ജില്ലാ പോലിസ് കമ്മീഷന്‍ നാഗരാജു ചക്കില്ലം അറിയിച്ചു. അനാവശ്യമായി നിരത്തലിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലയില്‍ കൊവിഡ് പോസിറ്റീവാകുന്ന പോലീസുകാര്‍ക്കായി ഒരു സിഎഫ്എല്‍ടിസി ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it