ചരിത്രമുറങ്ങുന്ന വയനാട്: പുസ്തക പ്രകാശനം നവംബര്‍ 2 ന്

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് വര്‍ഷം കൊണ്ട് തയ്യാറാക്കിയ ചരിത്രമുറങ്ങുന്ന വയനാട് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ നിര്‍വ്വഹിക്കും. നവംബര്‍ രണ്ടിന് രാവിലെ 11 ന് പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.
കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കെയംതൊട് മുജീബ് അധ്യക്ഷത വഹിക്കും. വനിത ശിശു വികസന ഡയറക്ടര്‍ ഡോ.അദീല അബ്ദുല്ല, ജില്ലാ കലക്ടര്‍ എ ഗീത എന്നിവര്‍ മുഖ്യാതിഥിയായിരിക്കും.
ജില്ലാ പോലിസ് മേധാവി അരവിന്ദ് സുകുമാര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ ആദരിക്കും. തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാര്‍, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കന്‍മാര്‍, മറ്റ് വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
RELATED STORIES
രസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്ഡുകള്...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില് ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMTകൈകള് ഇല്ല, കാലിന്സ്വാധീനവുമില്ല;ആസിമിന്റെ നിശ്ചയദാര്ഢ്യത്തിനു...
28 Jan 2022 5:06 AM GMTഉബൈദ് ഗുരുക്കളും കുട്ടികളും കളരിപ്പയറ്റിന്റെ...
20 Jan 2022 11:46 AM GMTജീവിതം തിരികെ പിടിച്ച് കുഞ്ഞ് 'കൈസ്; ഇനി ബുദ്ധിമുട്ടുകള് ഇല്ലാതെ...
30 Nov 2021 2:10 PM GMT