ബിജെപി റാലിക്കു മുമ്പ് ബോംബേറ്; എട്ടുപേര്‍ അറസ്റ്റില്‍

സുരി: ബിജെപി പ്രവര്‍ത്തകരുടെ റാലിക്ക് തൊട്ടുമുമ്പ് ബോംബെറിഞ്ഞെന്ന കേസില്‍ എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ പാന്റയി മാര്‍ക്കറ്റിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബോംബേറിനു പിന്നിലെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ബിജെപി ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിച്ചു. ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബോംബെറിയുകയായിരുന്നുവെന്നും പോലിസ് ഉടന്‍ തന്നെ സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടുകയും എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്നു ബോള്‍പൂരിലെ സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ അഭിഷേക് റേ പറഞ്ഞു.
ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പ്രതിഷേധിച്ച് ജില്ലയിലെ എല്ലാ പോലിസ് സ്റ്റേഷനുകളിലേക്കും നടത്തുന്ന പരിപാടിയുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ മാര്‍ക്കറ്റില്‍ ഒത്തുകൂടി പാന്റുയി പോലിസ് സ്റ്റേഷനിലേക്ക് റാലി തുടങ്ങാനിരിക്കെയാണ് സംഘര്‍ഷം. ഞങ്ങളുടെ പ്രവര്‍ത്തകരെ പന്റുയി
മാര്‍ക്കറ്റില്‍ ഇറക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നുവെന്നും താനുള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും ബിജെപി ജില്ലാ ന്യൂനപക്ഷ സെല്‍ ചീഫ് സെയ്ഖ് സമദ് ആരോപിച്ചു. പോലിസും ടിഎംസിയും ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ ഉപദ്രവിക്കുകയാണെന്നും കള്ളക്കേസെടുക്കുകയാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ശ്യാമപദ മൊണ്ടാല്‍ ആരോപിച്ചു. ആരോപണം ആരോപണം നിഷേധിച്ച ടിഎംസി ബിര്‍ഭം വൈസ് പ്രസിഡന്റ് അഭിജിത് സിന്‍ഹ ജില്ലയില്‍ അശാന്തി സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ആരോപിച്ചു.
Bombs Thrown Before BJP Rally Began In Bengal's Birbhum, 8 Arrested: Cops
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT