Latest News

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് ശേഖരം നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു

ബോംബ് ശേഖരം നിര്‍വീര്യമാക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് നിന്ന് 750ലധികം പേരെ ഒഴിപ്പിച്ചു.

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് ശേഖരം നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു
X

വാര്‍സോ: പോളണ്ടില്‍ കണ്ടെത്തിയ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് ശേഖരം നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ബ്രിട്ടനിലെ റോയല്‍ എയര്‍ഫോഴ്സ് ഉപയോഗിച്ച ടാല്‍ബോയ് ബോംബ് സ്വിനൗജ്സി പട്ടണത്തിന് സമീപമുള്ള പിയാസ്റ്റ് കനാലിന് അടുത്തായാണ് കണ്ടെത്തിയത്. ബോംബ് ശേഖരത്തിന് 2,400 കിലോഗ്രാം സ്ഫോടകവസ്തു ഉള്‍പ്പെടെ 5,400 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ജര്‍മനി - പോളണ്ട് അതിര്‍ത്തിയിലുള്ള ഓഡര്‍ നദിയുമായി ബാള്‍ട്ടിക് കടലിനെ ബന്ധിപ്പിക്കുന്ന കനാല്‍ ആണ് പിയാസ്റ്റ്. 1945 ല്‍ ജര്‍മ്മന്‍ സേനയുമായി നടത്തിയ ഏറ്റുമുട്ടലിനിടെയാണ് ബ്രിട്ടീഷ് സേന ബോംബ് ഉപേക്ഷിച്ചത്.

ബോംബ് ശേഖരം നിര്‍വീര്യമാക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് നിന്ന് 750ലധികം പേരെ ഒഴിപ്പിച്ചു. പ്രതിരോധ സേനയാണ് ബോംബ് നിര്‍വീര്യമാക്കിയത്. നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചെങ്കിലും അപായമൊന്നും സംഭവിച്ചില്ല. നദിയിലെ വെള്ളം കൂറ്റന്‍ തിരമാല കണക്കെ ഉയര്‍ന്നു പൊങ്ങുക മാത്രമാണ് സംഭവിച്ചത്.

Next Story

RELATED STORIES

Share it