Latest News

തൂതപ്പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

തൂതപ്പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
X

മലപ്പുറം: പെരിന്തല്‍മണ്ണ തൂതപ്പുഴയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 9.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ചെര്‍പ്പുളശ്ശേരി 26ാം മൈലില്‍ താമസിക്കുന്ന മുഹമ്മദ് അശ്‌റഫ് (50) ആണ് മുങ്ങിമരിച്ചത്.

കച്ചേരിക്കുന്ന്, ചെര്‍പ്പുളശ്ശേരി ഭാഗങ്ങളില്‍ ലോട്ടറി വില്‍പന നടത്തിവരുന്നയാളാണ് അശ്‌റഫ്. ഇന്നലെ വൈകീട്ട് മൂന്ന് മണിക്കാണ് തൂത ജുമാ മസ്ജിദിനും അമ്പലത്തിനുമിടയ്ക്ക് പുഴയില്‍ ഒരാള്‍ മുങ്ങിയതായി പ്രദേശവാസികള്‍ കണ്ടത്. തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരുമെത്തി തിരച്ചില്‍ നടത്തുകയായിരുന്നു.

Next Story

RELATED STORIES

Share it