Latest News

നായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയില്‍ നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി

പെരാംബൂരിലെ രാഘവന്‍ സലായ്, ക്രോംപേട്ടിലെ മമ്മൂര്‍ത്തി നഗര്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച്ച ഉച്ചയോടെ നവജാത ശിശുക്കളുടെ മൃതദേഹം കാണപ്പെട്ടത്.

നായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയില്‍   നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി
X
പ്രതീകാത്മക ചിത്രം

ചെന്നൈ: നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട രണ്ട് നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ടിടങ്ങളിലൂം തെരുവുനായ്ക്കള്‍ കുപ്പത്തൊട്ടിയില്‍ നിന്നും മൃതദേഹം കടിച്ചുവലിക്കുന്നതായണ് കാണപ്പെട്ടത്. പെരാംബൂരിലെ രാഘവന്‍ സലായ്, ക്രോംപേട്ടിലെ മമ്മൂര്‍ത്തി നഗര്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച്ച ഉച്ചയോടെ നവജാത ശിശുക്കളുടെ മൃതദേഹം കാണപ്പെട്ടത്.

'പെരാംബൂരില്‍ കാല്‍നട യാത്രക്കാരനാണ് തെരുവുനായ്ക്കള്‍ പ്ലാസ്റ്റിക് കവര്‍ കടിച്ചുവലിക്കുന്നത് കണ്ടത്. കവറിനകത്ത് മൃതദേഹം കണ്ടതോടെ നായ്ക്കളെ ആട്ടിയോടിച്ച് പോലിസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലിസ് കുഞ്ഞിന്റെ മൃതദേഹം കില്‍പോക് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ക്രോംപേട്ടിലും വഴിയാത്രക്കാരനാണ് കുപ്പത്തൊട്ടിക്ക് സമീപം കടിപിടികൂടുന്ന തെരുവുനായ്ക്കള്‍ക്കിടയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. രണ്ട് സ്ഥലങ്ങളിലും കുപ്പത്തൊട്ടിയിലേക്ക് എറിയുന്നതിനു മുന്‍പ് കുഞ്ഞുങ്ങള്‍ മരിച്ചതായി സംശയിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നും പോലിസ് അറിയിച്ചു. നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് പോലിസ് നഗരത്തിലെ ആശുപത്രികളിലുണ്ടായ പ്രസവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it