Latest News

ബേക്കലില്‍ തോണിയപകടം: അഞ്ചുപേര്‍ കടലില്‍ കുടുങ്ങി

ബേക്കലില്‍ തോണിയപകടം: അഞ്ചുപേര്‍ കടലില്‍ കുടുങ്ങി
X

കാസര്‍കോട്: ബേക്കലില്‍ തോണിയപകടം. അഞ്ചുപേര്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. ശക്തമായ തിരമാലയില്‍ പെട്ട് തോണി രണ്ടായി മുറിഞ്ഞുപോയതായാണു വിവരം. ബുധനാഴ്ച വൈകീട്ടേ ഏഴോടെയാണ് അപകടമുണ്ടായത്. മുറിഞ്ഞ തോണിയുടെ ഒരു ഭാഗത്ത് തൂങ്ങിപ്പിടിച്ചാണ് തോണിയിലുള്ളവര്‍ കഴിയുന്നതെന്നാണു റിപോര്‍ട്ട്. അപകടത്തില്‍ പെട്ടത് തിരുവനന്തപുരം സ്വദേശികളാണെന്നാണു സൂചന.

Boat accident in Bekal: Five labourers at sea

Next Story

RELATED STORIES

Share it