Latest News

തോണി മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

തോണി മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു
X

പയ്യോളി: കോടിക്കല്‍ കടപ്പുറത്ത് മത്സ്യ ബന്ധനത്തിനിടയില്‍ തോണി മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു.തിക്കോടി മുതിരക്കാല്‍ മുക്കില്‍ ഇല്ലത്ത് താഴ കുനി അബ്ദുറഹിമാന്‍ (63) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6 മണിക്കാണ് സംഭവം. തോണിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ അപകടത്തില്‍ പെടാതെ രക്ഷപെട്ടു.


അബ്ദുറഹിമാനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുബൈദ. മക്കള്‍: ഫാത്വിമ, നബില .മരുമകന്‍ : ജലീല്‍ (ബേങ്ക് റോഡ് വടകര) പിതാവ് : പരേതനായ മൊയ്തു . മാതാവ് : പരേതയായ കുഞ്ഞാമി. സഹോദരങ്ങള്‍: നൗഷാദ്, ആയിഷ, പരേതനായ കുഞ്ഞമ്മദ്




Next Story

RELATED STORIES

Share it