Latest News

കാബൂളില്‍ സ്‌ഫോടനം; 25 പേര്‍ മരിച്ചു, 52 പേര്‍ക്ക് പരിക്ക്

കാബൂളില്‍ സ്‌ഫോടനം; 25 പേര്‍ മരിച്ചു, 52 പേര്‍ക്ക് പരിക്ക്
X

കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളില്‍ സ്‌കൂളിനരികെ വമ്പിച്ച സ്‌ഫോടനം. ശനിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ 25 പേര്‍ മരിച്ചു. 52 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല.

സെപ്തംബര്‍ 11ന് മുമ്പ് അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് അധികാരത്തിലെത്തിയ ശേഷം പ്രസിഡന്റ് ജൊ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it