Latest News

പ്രവാചകനിന്ദ: അറസ്റ്റ് ചെയ്യപ്പെട്ട തെലങ്കാന ബിജെപി എംഎല്‍എക്ക് ജാമ്യം

പ്രവാചകനിന്ദ: അറസ്റ്റ് ചെയ്യപ്പെട്ട തെലങ്കാന ബിജെപി എംഎല്‍എക്ക് ജാമ്യം
X

ഹൈദരാബാദ്: പ്രവാചകനെതിരേ വിദ്വേഷപരാമര്‍ശം നടത്തിയ തെലങ്കാന ബിജെപി എംഎല്‍എ ടി രാജ സിങിന് കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡി വേണമെന്ന പോലിസിന്റെ ആവശ്യം നിരസിച്ചു.

എംഎല്‍എ ടി രാജ സിങിനെ പ്രവാചകനിന്ദയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹത്തിന് ബിജെപിയുടെ ഹൈദരാബാദ് ഓഫിസില്‍ വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

രാജാസിങ്ങിനെതിരേ ഹൈദരാബാദ് പോലിസാണ് കേസെടുത്തത്. മതസ്പര്‍ധയ്ക്കും മതവികാരം വ്രണപ്പെടുത്തിയതിനും ഐപിസി 153 എ, 295, 505 എന്നീ വകുപ്പുകള്‍ ചുമത്തി. സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പോലിസ് കമ്മീഷണര്‍ സി വി ആനന്ദിന്റെ ഓഫിസിന് പുറത്തും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

സിങ് സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഹൈദരാബാദില്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കമ്മീഷണറുടെ ഓഫിസിന് പുറത്തും നഗരത്തിലെ മറ്റ് പലയിടത്തും വന്‍ ജനക്കൂട്ടം തടിച്ചുകൂടി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിവിധ പോലിസ് സ്‌റ്റേഷനുകളിലേക്ക് മാറ്റി. ഹൈദരാബാദ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നിന്ന് ഇയാള്‍ക്കെതിരേ പരാതികള്‍ ലഭിച്ചിരുന്നതായി ഡിസിപി സൗത്ത് സോണ്‍ പി സായ് ചൈതന്യ പറഞ്ഞു.

Next Story

RELATED STORIES

Share it