'ബിജെപിക്കാര്‍ ഗാന്ധിയെകൊന്ന ഗോഡ്‌സെയെ ആരാധിക്കുന്നവര്‍'; മുസ് ലിംകള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ

സംഭാല്‍: മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്തതിനാല്‍ മുസ് ലിംകള്‍ക്ക് ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ സംഭാല്‍ എംഎല്‍എ ഇഖ്ബാല്‍ മെഹമൂദ്.
അസദുദ്ദിംഗ് ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം ബിജെപിയുടെ ബി ടീമാണെന്നും അദ്ദേഹം ആരോപിച്ചു.
അടുത്തിടെ ലഖ്‌നൗവില്‍ പാസ്മണ്ട മുസ് ലിംകളുമായി ബിജെപി നടത്തിയ കൂടിക്കാഴ്ചയെ പരാമര്‍ശിച്ച് മെഹ്മൂദ് വ്യാഴാഴ്ച പറഞ്ഞു.
'ഒരു യഥാര്‍ത്ഥ മുസ് ലിമിന് ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല. കാരണം ബിജെപിക്കും രാഷ്ട്രീയ സ്വയംസേവക് സംഘത്തിനും (ആര്‍എസ്എസ്) ഒരിക്കലും മുസ് ലിംകളാകാന്‍ കഴിയില്ല. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ ആരാധിക്കുന്നവരെ മുസ് ലിംകള്‍ക്ക് ഒരിക്കലും വിശ്വസിക്കാനാവില്ല.
ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതിക്ക് സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഭയമാണെന്നും അതിനാലാണ് അവര്‍ ഒരിക്കലും ബിജെപിക്കെതിരെ സംസാരിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്കെതിരെ പോരാടുന്ന ഏക പാര്‍ട്ടി സമാജ്‌വാദി പാര്‍ട്ടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT