Latest News

ചൈന വിരുദ്ധ റാലി: ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചത് ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ ഫോട്ടോ

ചൈനക്കെതിരെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ അതിനിടയില്‍ കത്തിച്ചത് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംങ് ഉന്നിന്റെ ഫോട്ടോ.

ചൈന വിരുദ്ധ റാലി: ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചത് ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ ഫോട്ടോ
X

കൊല്‍ക്കത്ത: അതിര്‍ത്തിയില്‍ ചൈന-ഇന്ത്യ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ചൈനക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് സംഭവിച്ചത് വന്‍ അമളി. ചൈനക്കെതിരെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ അതിനിടയില്‍ കത്തിച്ചത് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംങ് ഉന്നിന്റെ ഫോട്ടോ. പശ്ചിമ ബംഗാളിലെ അസന്‍സോളിലാണ് ബിജെപി പ്രവര്‍ത്തകര്‍ ആളുമാറി ഫോട്ടോ കത്തിച്ചത്. ചൈനയെ പാടെ ബഹിഷ്‌ക്കരിക്കുക എന്ന മുദ്രാവാക്യത്തോടെ ബിജെപി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ ഫോട്ടോ കത്തിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it