Latest News

'അനധികൃത വോട്ടര്‍മാരെ' സംരക്ഷിക്കുന്നതിനുവേണ്ടിയാണ് എസ്‌ഐആറിനെ ടിഎംസി എതിര്‍ക്കുന്നതെന്ന് ബിജെപി

വോട്ടുകളുടെ അടിസ്ഥാനത്തിലല്ല, നോട്ടുകളുടെ അടിസ്ഥാനത്തിലാണു ബിജെപി തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതെന്ന് ടിഎംസി

അനധികൃത വോട്ടര്‍മാരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് എസ്‌ഐആറിനെ ടിഎംസി എതിര്‍ക്കുന്നതെന്ന് ബിജെപി
X

കൊല്‍ക്കത്ത: എസ്‌ഐആറില്‍ തൃണമൂലിനെതിരേ വിമര്‍ശനവുമായി ബിജെപി. പശ്ചിമ ബംഗാളിലെ 'കോടിക്കണക്കിന് അനധികൃത വോട്ടര്‍മാരെ' സംരക്ഷിക്കുന്നതിനുവേണ്ടിയാണ് എസ്‌ഐആറിനെ എതിര്‍ക്കുന്നതെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുകാന്ത മജുംദാര്‍ ആരോപിച്ചു. പശ്ചിമ മേദിനിപൂരിലെ മോഹന്‍പൂരില്‍ നടന്ന യാത്രയില്‍ ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മജുംദാറിന്റെ പരാമര്‍ശം

'പശ്ചിമ ബംഗാളിലെ എല്ലാ ആത്മാര്‍ത്ഥതയുള്ള പൗരന്മാരും എസ്ഐആറിനെ സ്വാഗതം ചെയ്തിട്ടുണ്ട്, പക്ഷേ ടിഎംസി മന്ത്രിമാരും മറ്റ് നേതാക്കളും മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. എന്തുകൊണ്ട്? കാരണം, രാജ്യത്തേക്ക് നുഴഞ്ഞുകയറി ടിഎംസി നേതാക്കളുടെ സഹായത്തോടെ റേഷന്‍ കാര്‍ഡുകളും ആധാര്‍ രേഖകളും നേടിയ കോടിക്കണക്കിന് അനധികൃത വോട്ടര്‍മാരുടെ പേരുകള്‍ ഇല്ലാതാക്കുന്നതോടെ വിവരം പുറത്തറിയുമെന്ന് അവര്‍ക്കറിയാം,' എന്നാണ് മംജുദാറിന്റെ പരാമര്‍ശം.

അതേസമയം, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന എസ്ഐആറിനെ ടിഎംസി ശക്തമായി എതിര്‍ത്തു. വോട്ടുകളുടെ അടിസ്ഥാനത്തിലല്ല, നോട്ടുകളുടെ അടിസ്ഥാനത്തിലാണു ബിജെപി തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ആഗ്രഹിക്കുന്നതെന്നും കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നേതൃത്വത്തില്‍ എല്ലാ ബംഗാളി കുടിയേറ്റക്കാരെയും ബംഗ്ലാദേശികളായി മുദ്രകുത്തുകയാണെന്നും മമത പറഞ്ഞു. ബിജെപി നടപ്പിലാക്കികൊണ്ടിരിക്കുന്നത് സൂപ്പര്‍ അടിയന്തരാവസ്ഥയാണെന്നും ടിഎംസി പറഞ്ഞു.

Next Story

RELATED STORIES

Share it