- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയെന്ന് കങ്കണ

ഷിംല: രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയാണെന്ന് ബോളിവുഡ് നടി കങ്കണ റാവത്ത്. ഹിമാചലി പോഡ്കാസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് അവരുടെ പരാമര്‍ശം. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും വിജയിച്ചതിന് പിന്നാലെയാണ് കങ്കണയുടെ അഭിമുഖം പുറത്ത് വരുന്നത്. ഇതിനും മുമ്പും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു.
ഇതാദ്യമായല്ല തനിക്ക് രാഷ്ട്രീയപ്രവേശനത്തിന് ക്ഷണം ലഭിക്കുന്നത്. മുമ്പും പലരും തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചയുടന്‍ തനിക്ക് മത്സരിക്കാന്‍ സീറ്റും ലഭിച്ചു. തന്റെ പിതാവ് മൂന്നുതവണ എംഎല്‍എയായ ആളാണ്. അത്തരമൊരു കുടുംബത്തില്‍ ജനിച്ചതിനാല്‍ തനിക്ക് രാഷ്ട്രീയപ്രവേശനത്തിനുള്ള ക്ഷണങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമാണെന്നും കങ്കണ പറഞ്ഞു.
തന്റെ പിതാവിനും സഹോദരിക്കും ഇത്തരത്തില്‍ രാഷ്ട്രീയപ്രവേശനത്തിനായി ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമയില്‍ ഒരു പാഷനോടെ മുന്നോട്ട് പോകുന്ന ഒരാളാണ് ഞാന്‍. അഭിനേതാവ്, കഥാകൃത്ത്, ഡയറക്ടര്‍ എന്നീ ചുമതലകളെല്ലാം സിനിമയില്‍ വഹിച്ചിട്ടുണ്ട്. ഇത് എന്റെ രാഷ്ട്രീയജീവിതമാണ്. ഇവിടെ ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വരും. സിനിമ ജീവിതം കുറച്ചു കൂടി എളുപ്പമാണ്. രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതാണെന്നും കങ്കണ പറഞ്ഞു.നേരത്തെ എംപിയായതിന് പിന്നാലെ തന്നെ കങ്കണ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഛണ്ഡിഗഢ് വിമാനത്താവളത്തില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ കങ്കണയെ തല്ലിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. സംഭവത്തില്‍ ബോളിവുഡ് പാലിച്ച മൗനത്തില്‍ ഉള്‍പ്പടെ കങ്കണയുടെ പ്രസ്താവനകള്‍ വിവാദമായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















