ബിജെപി നേതാവിന്റെ പ്രവാചകനിന്ദ: പ്രതിഷേധവുമായി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപറേഷനും

ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ പ്രവാചകനിന്ദക്കെതിരേ പ്രതിഷേധവുമായി ഓര്ഗനൈസേഷന് ഓഫ് ഇസ് ലാമിക് കോ ഓപറേഷന്. ഇന്ത്യന്‍ മുസ് ലിംകളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കാനും വസ്ത്രം സ്വാതന്ത്ര്യം എടുത്തുകളയാനും ശ്രമംനടക്കുന്നുണ്ട്. ഇന്ത്യയിലെ മുസ് ലിം സമുദായത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഓര്ഗനൈസേഷന് ഓഫ് ഇസ് ലാമിക് കോ ഓപറേഷന് ഇന്ത്യയോട് ആവശ്യപ്പെട്ടു.
ബിജെപിയുടെ വക്താവായ നൂപുര്‍ ശര്‍മയാണ് പ്രവാചകനെതിരേ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ മോശമായി പ്രതികരിച്ചത്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് പ്രാവചകനിന്ദ നടത്തിയതിലുള്ള പ്രതിഷേധമറിയിക്കാന്‍ ഇറാന്, ഖത്തര്‍, കുവൈത്ത് സര്‍ക്കാരുകള്‍ ഇന്ത്യന്‍ അംബാസിഡര്‍മാരെ വിളിച്ചുവരുത്തിയിരുന്നു.
ചില സാമൂഹികവിരുദ്ധരാണ് വിദ്വേഷപരാമര്‍ശം നടത്തിയതെന്നാണ് അംബാസിഡര്‍മാര്‍ അതതുരാജ്യങ്ങളെ അറിയിച്ചത്.
ബിജെപിയുടെ വക്താവായ നൂപുല് ശര്‍മയാണ് പ്രവാചനകനെതിരേ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ മോശമായി പ്രതികരിച്ചത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക തുടങ്ങിയ വന്‍കരകളിലെ 57 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓര്ഗനൈസേഷന് ഓഫ് ഇസ് ലാമിക് കോ ഓപറേഷന്.
RELATED STORIES
75ാം സ്വാതന്ത്ര ദിനാഘോഷവുമായി സൗഹൃദവേദി തിരൂര്‍
14 Aug 2022 9:10 AM GMTആഡംബര ഇരുചക്ര വാഹന മോഷ്ടാക്കൾ മലപ്പുറം പോലിസിന്റെ പിടിയിൽ
13 Aug 2022 6:25 PM GMTഎപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോഷിച്ചു
13 Aug 2022 6:11 PM GMTതാനൂർ ഫെസ്റ്റ് 2022; വിളബര ജാഥ നടത്തി
13 Aug 2022 5:59 PM GMTപി എം ബഷീർ പ്രതിയായ അഴിമതി കേസ് ഇഴഞ്ഞു നീങ്ങുന്നുവെന്ന് പരാതി;...
13 Aug 2022 12:38 PM GMTഎസ്എസ്എഫ് താനൂര്‍ ഡിവിഷന് സാഹിത്യോല്സവ് ഇന്ന് തുടങ്ങും
12 Aug 2022 4:43 PM GMT