Latest News

അസമില്‍ ബിജെപി എംപി പാര്‍ട്ടി വിട്ടു

പാര്‍ട്ടിയിലെ പുതിയ നുഴഞ്ഞുകയറ്റക്കാര്‍ക്കുവേണ്ടി പഴയ പ്രവര്‍ത്തകരെ തഴയുന്ന നിലപാടാണ് ബിജെപിക്കെന്ന് സര്‍മാഹ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

അസമില്‍ ബിജെപി എംപി പാര്‍ട്ടി വിട്ടു
X

ഗുവാഹതി: അസമില്‍ ലോകസഭാ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. തേസ്പൂര്‍ എംപി രാം പ്രസാദ് സസര്‍മാഹാണ് ബിജെപി വിടുന്നതായി പ്രഖ്യാപിച്ചത്. 29 വര്‍ഷമായി ബിജെപിയിലും 15 വര്‍ഷമായി ആര്‍എസ്എസ്സിലും വിഎച്ച്പിയിലും പ്രവര്‍ത്തിക്കുന്ന താന്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നടക്കം രാജിവയ്ക്കുന്നതായി സര്‍മാഹ് വ്യക്തമാക്കി.

പാര്‍ട്ടിയിലെ പുതിയ നുഴഞ്ഞുകയറ്റക്കാര്‍ക്കുവേണ്ടി പഴയ പ്രവര്‍ത്തകരെ തഴയുന്ന നിലപാടാണ് ബിജെപിക്കെന്ന് സര്‍മാഹ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. അസമിലെ പഴയ ബിജെപി പ്രവര്‍ത്തകരെക്കുറിച്ചോര്‍ത്ത് തനിക്ക് വേദനയുണ്ട്. അവര്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടി അവഗണന അനുഭവിക്കുകയാണ്. ബിജെപി സംസ്ഥാന കമ്മിറ്റി മുന്നോട്ട് വച്ച സ്ഥാനാര്‍ഥിപട്ടികയില്‍ തന്റെ പേരില്ലെന്നറിഞ്ഞപ്പോള്‍ അപമാനിക്കപ്പെട്ടപോലെ തോന്നി.-സര്‍മാഹ് പറഞ്ഞു.

Next Story

RELATED STORIES

Share it