Latest News

പ്രതികരിക്കുമ്പോള്‍ നേതൃത്വം പക്വത കാണിക്കണം; കെ സുരേന്ദ്രനെതിരേ ഒളിയമ്പെയ്ത് എംഎസ് കുമാര്‍

പ്രതികരിക്കുമ്പോള്‍ നേതൃത്വം പക്വത കാണിക്കണം; കെ സുരേന്ദ്രനെതിരേ ഒളിയമ്പെയ്ത് എംഎസ് കുമാര്‍
X

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ തുറന്ന് പോര് പ്രഖ്യാപിച്ച് മുതിര്‍ന്ന നേതാവ് എംഎസ് കുമാര്‍. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംഎസ് കുമാര്‍ സുരേന്ദ്രനെതിരേ ഒളിയമ്പുമായി രംഗത്തെത്തിയത്. എല്ലാപാര്‍ട്ടികളിലും തലമുറ മാറ്റം സംഭവിക്കുമ്പോള്‍, നേതൃത്വം മാത്രം ചെറുപ്പമായാല്‍ സംഘടന രക്ഷപെടുമോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്. എല്‍ഡിഎഫിലേയും യുഡിഎഫിലെയും തലമുറ മാറ്റത്തെക്കുറിച്ച് പരാമര്‍ശിച്ച് അവസാനിപ്പിക്കുന്ന കുറിപ്പില്‍ ഇങ്ങനെ പറയുന്നു.

'നേതൃസ്ഥാനത്ത് എത്തുന്നവര്‍ എല്ലാ അര്‍ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാവണം. അഴിമതിക്ക് അതീതരാവണം. ഏതിനോടും പ്രതികരിക്കുമ്പോള്‍ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയില്‍ പെട്ടവര്‍ക്ക് സ്വീകാര്യരാവണം. എങ്കില്‍, തീര്‍ച്ചയായും അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിന് ജനപിന്തുണയുണ്ടാവും. തങ്ങളല്ല, ജനങ്ങളാണ് യജമാനന്മാര്‍ എന്ന ബോധ്യം ഉണ്ടാവണം' ഇങ്ങനെ പോവുന്നു ഫേയ്‌സ് ബുക്ക് പരാമര്‍ശം.

കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ എംഎസ് കുമാറിനെ സംസ്ഥാന വക്താവാക്കിയിരുന്നു. എന്നാല്‍ എംഎസ് കുമാര്‍ വക്താവ് സ്ഥാനം ഏറ്റെടുത്തില്ല. നിരവധി തവണ ബിജെപിയുടെ സംസ്ഥാന വക്താവായി കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്്. സുരേന്ദ്രന്റെ ഇരട്ടമല്‍സരത്തിനും ഹെലികോപ്റ്റര്‍ യാത്രക്കും എതിരേ നേരത്തെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭന്‍ രംഗത്തെത്തിയിരുന്നു. നേതൃത്വത്തിന് പക്വതക്കുറവുണ്ടെന്ന് മുതിര്‍ന്ന നേതാക്കളായ ഒ രാജഗോപാലും പിപി മുകുന്ദനും അഭിപ്രായപ്പെട്ടിരുന്നു.


Next Story

RELATED STORIES

Share it