കൊവിഡിന്റെ മറവില്‍ ബിജെപി അധികാരം കേന്ദ്രീകരിക്കുന്നുവെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കൊവിഡിന്റെ മറവില്‍ ബിജെപി അധികാരം കേന്ദ്രീകരിക്കുന്നുവെന്ന് സിപിഐ(എം) നേതാവ് സീതാറാം യെച്ചൂരി. കൊവിഡ് മഹാമാരിയുടെ മറവില്‍ കേന്ദ്രസര്‍ക്കാരും അതിനു നേതൃത്വം നല്‍കുന്ന ബിജെപിയും എല്ലാ ഫെഡറല്‍ തത്ത്വങ്ങളെയും ബലികൊടുക്കുകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
എല്ലാ തീരുമാനങ്ങളും കേന്ദ്ര സര്‍ക്കാരാണ് എടുക്കുന്നത്. പക്ഷേ, ആ തീരുമാനങ്ങളുടെ ദുഷ്ഫലമനുഭവിക്കേണ്ടി വരുന്ന് സംസ്ഥാന സര്‍ക്കാരാണ്-യെച്ചൂരി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്. നീതിന്യായ സംവിധാനത്തിന്റെയും സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും കയ്യടക്കാനുള്ള ശ്രമങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ജനങ്ങളുടെ വിയോജിപ്പുകള്‍ ദേശവിരുദ്ധതയായി വ്യാഖ്യാനിക്കുകയാണ്-യെച്ചൂരി പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ ആഗസ്റ്റ് 20-26 ദിവസങ്ങളില്‍ ഒരാഴച നീണ്ടുനില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
പാവപ്പെട്ട പൗരന്മാര്‍ക്ക് ധനസഹായം, ഭക്ഷ്യധാന്യം എന്നിവ നല്‍കാനും തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക, കുടിയേറ്റ നിയമം ശക്തിപ്പെടുത്തുക തുടങ്ങിയ 16 മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
RELATED STORIES
'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMTജമ്മു കശ്മീരില്‍ കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
12 Aug 2022 4:07 AM GMTബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടര്‍ വീണ്ടും തുറന്നു
12 Aug 2022 3:29 AM GMTഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; ചൈനീസ് ചാരക്കപ്പലിന് ഹമ്പന്തോട്ട...
12 Aug 2022 2:28 AM GMTഉത്തരകൊറിയയില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് കിം ജോങ് ഉന്‍...
12 Aug 2022 1:45 AM GMT