Latest News

എല്‍ഡിഎഫിന് വോട്ടുചെയ്യുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ലൈറ്റ് തെളിയുന്നു; പൂവച്ചാലില്‍ പോളിങ് നിര്‍ത്തിവെച്ചു

സാങ്കേതിക തകരാറെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം

എല്‍ഡിഎഫിന് വോട്ടുചെയ്യുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ലൈറ്റ് തെളിയുന്നു; പൂവച്ചാലില്‍ പോളിങ് നിര്‍ത്തിവെച്ചു
X

കാട്ടാക്കട: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതായി പരാതി. സംസ്ഥാനത്ത് ഒന്നാംഘട്ട പോളിങ് നടക്കുന്ന തിരുവനന്തപുരം പൂവച്ചാല്‍ ഗ്രാമ പഞ്ചായത്ത് മുതിയാവിള വാര്‍ഡ് സെന്റ് ആല്‍ബര്‍ട്ട് എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. ജില്ലാപഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമ്പോഴാണ് മെഷീനിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ലൈറ്റ് തെളിയുകയും ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്യുന്നത്.

ഇതേതുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോളിങ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റ് സി സുരേഷ് പ്രൊസീഡിങ് ഓഫിസര്‍ക്ക് പരാതി നല്‍കി. നിലവില്‍ എത്ര വോട്ടുകള്‍ ചെയ്തുവെന്നും പരിഹരിക്കാന്‍ എന്തുനടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. സാങ്കേതിക തകരാറെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. പുതിയ വോട്ടിങ് മെഷീന്‍ കൊണ്ടുവന്ന് പോളിങ് പുനരാരംഭിക്കാനുള്ള നീക്കം നടക്കുകയാണ്.


Next Story

RELATED STORIES

Share it