Latest News

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചുവെന്ന് പരാതി; ആക്രമണത്തിനു പിന്നില്‍ തൃണമൂലെന്ന് ബിജെപി

ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചുവെന്ന് പരാതി; ആക്രമണത്തിനു പിന്നില്‍ തൃണമൂലെന്ന് ബിജെപി
X

ബരൂപൂര്‍: പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ചുവെന്ന് പരാതി. 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ ദിപക് ഹര്‍ദാറിനെയും അനുയായികളെയും ആക്രമിച്ചുവെന്നാണ് പരാതി. വെളളിയാഴ്ച രാവിലെ വടിയും മറ്റ് ആയുധങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആക്രമിക്കുകയായിരുന്നുവെന്ന് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയനുസരിച്ച് വെള്ളിയാഴ്ച രാവിലെ ഏകദേശം ഒമ്പതര സമയത്താണ് ഡയമണ്ട് ഹാര്‍ബറിലെ ബിജെപി സ്ഥാനാര്‍ത്ഥി ദീപക് ഹല്‍ദാര്‍ അനുയായികളുമായി ഹരിദെപൂരില്‍ പ്രദേശത്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. അവിടെ വച്ച് പ്രവര്‍ത്തകര്‍ മറ്റ് ചിലരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

അതിനിയില്‍ ദീപകിനെയും അനുയായികളെയും വയുപയോഗിച്ച് തര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലിസ് പറയുന്നു.

ഹര്‍ദാര്‍ നേരത്തെ തൃണമൂല്‍ എംഎല്‍എയായിരുന്നു. ഈ അടുത്തകാലത്താണ് വിവിധ തൃണമൂല്‍ നേതാക്കള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത്. മര്‍ദ്ദനമേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹര്‍ദാറിന് നെഞ്ച് വേദനയുണ്ടെന്നും ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ടെന്നും പിടിഐ റിപോര്‍ട്ട് ചെയ്തു.

ആക്രമണത്തിനു പിന്നില്‍ മമതാ ബാനര്‍ജിയാണെന്ന് ബിജെപി ആരോപിച്ചു.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ബിജെപിയിലെത്തന്നെ ആഭ്യന്തര പ്രശ്‌നമാണ് സംഘഷത്തിലേക്ക് നയിച്ചതെന്നാണ് തൃണമൂലിന്റെ പ്രതികരണം. തൃണമൂലില്‍ നിന്ന് കുടിയേറിയവരും പഴയ ബിജെപിക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടെന്നും തൃണമൂല്‍ ചൂണ്ടിക്കാട്ടി.

ആക്രമണത്തിനു ശേഷം പ്രതിഷേധ സൂചകമായി ബിജെപി പ്രവര്‍ത്തകര്‍ എന്‍എച്ച് 117 തടഞ്ഞു.

Next Story

RELATED STORIES

Share it