രാഹുല്‍ഗാന്ധിയുടെ പിറന്നാള്‍ സമ്മാനം; ആദിവാസി വിദ്യാര്‍ഥികള്‍ക്കുള്ള ടെലിവിഷനുകള്‍ ഇന്ന് കൈമാറും
രാഹുല്‍ഗാന്ധി അനുവദിക്കുന്ന സ്മാര്‍ട്ട് ടെലിവിഷനുകളുടെ ആദ്യഘട്ടം ടെലിവിഷനുകളാണ് ജില്ലാ കലക്ടര്‍ക്ക് കൈമാറുന്നത്.

കല്‍പറ്റ: രാഹുല്‍ഗാന്ധിയുടെ ജന്മദിന സമ്മാനമായി ആദിവാസി വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷനുകള്‍ വയനാട് ജില്ലാഭരണകൂടത്തിന് ഇന്ന് കൈമാറും. രാഹുല്‍ഗാന്ധി അനുവദിക്കുന്ന സ്മാര്‍ട്ട് ടെലിവിഷനുകളുടെ ആദ്യഘട്ടം ടെലിവിഷനുകളാണ് ജില്ലാ കലക്ടര്‍ക്ക് കൈമാറുക.
ജില്ലാഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത മുഴുവന്‍ ആദിവാസി കോളനികളിലേക്കുമുള്ള ടെലിവിഷനുകളും പിന്നാലെ വയനാട്ടിലെത്തിക്കും. കോളനികളില്‍ കമ്മ്യൂണിറ്റിഹാള്‍, പഠനമുറി, അംഗന്‍വാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനായാണ് ടിവികള്‍ വിതരണം ചെയ്യുന്നത്. ജില്ലാഭരണകൂടം നല്‍കിയ ലിസ്റ്റുകള്‍ പ്രകാരമാണ് ടിവികള്‍ എത്തിച്ചുനല്‍കുന്നത്.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിരവധി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യമില്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍. ഓണ്‍ ലൈന്‍ പഠനസൗകര്യമൊരുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ജില്ലാകലക്ടര്‍ക്കും നേരത്തെ തന്നെ രാഹുല്‍ഗാന്ധി കത്തയച്ചിരുന്നു. പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ രാഹുല്‍ഗാന്ധി ജില്ലാകലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള മുഴുവന്‍ ടെലിവിഷനുകളും ഉടന്‍ ജില്ലയില്‍ വിതരണം ചെയ്യും.
RELATED STORIES
സംസ്ഥാനത്ത് മഴ തുടരും: 9 ജില്ലകളില് യെല്ലോ അലേര്ട്ട്, ന്യൂനമര്ദ്ദം
8 Aug 2022 1:28 AM GMTവയനാട്ടില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് സമ്പൂര്ണ അവധി;...
8 Aug 2022 1:07 AM GMTഇടുക്കി, മുല്ലപ്പെരിയാര് അണക്കെട്ടുകളില് ജലനിരപ്പ് ഉയര്ന്നു;...
8 Aug 2022 12:56 AM GMTസ്വാതന്ത്ര്യ ദിനത്തില് തീരദേശ ജനത കരിദിനമാചരിക്കും: ലത്തീന് അതിരൂപത
7 Aug 2022 5:21 PM GMTവയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി; ഇടുക്കിയില്...
7 Aug 2022 5:11 PM GMTഗസയിലെ ഇസ്രായേല് ആക്രമണം 'നിയമവിരുദ്ധമെന്ന്' യുഎന് പ്രത്യേക...
7 Aug 2022 3:56 PM GMT