Latest News

14 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതായി സ്ഥിരീകരണം, കേന്ദ്ര സംഘം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

14 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതായി സ്ഥിരീകരണം, കേന്ദ്ര സംഘം രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
X

ന്യൂഡല്‍ഹി: രാജ്യത്ത് 14 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതായി സ്ഥിരീകരണം. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി രൂപീകരിച്ച കേന്ദ്ര സംഘം കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയതായും മഹാരാഷ്ട്രയില്‍ പകര്‍ച്ചവ്യാധി പഠനം നടത്തിയതായും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നലെ സംസ്ഥാനത്ത് 829 പക്ഷിമരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജനുവരി എട്ടിന് ശേഷം സംസ്ഥാനത്ത് 6,816 പക്ഷികളാണ് ചത്തത്.ഡല്‍ഹി . മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, യുപി എന്നിവടങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് വരികയാണ്.

അതേസമയം, 1 കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികളെ കൊല്ലുന്നതിനായി ആര്‍ആര്‍ടികളെ (ദ്രുത പ്രതികരണ ടീമുകളെ) കേന്ദ്രം വിന്യസിച്ചിട്ടുണ്ട്. യുപി കാണ്‍പൂരില്‍ മൃഗശാല അടച്ചു.

കേന്ദ്രഭരണപ്രദേശമായ ജമ്മുവിലെ മൂന്നു ജില്ലകളില്‍ നൂറ്റമ്പതോളം കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിരുന്നു. ഉദ്ധംപുര്‍, കത്തുവ, രാജൗരി ജില്ലകളില്‍ വ്യാഴാഴ്ച മുതലാണ് പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തി. ക്രര്‍മപദ്ധതി പ്രകാരം രോഗം നിയന്ത്രിക്കാനുളള നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജമ്മുവില്‍ കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതല്‍ നടപടിയെന്നോണം ജീവനുളള പക്ഷികളുടെയും സംസ്‌കരിക്കാത്ത കോഴി ഇറച്ചിയുടെയും ഇറക്കുമതി ജനുവരി 14 വരെ നിരോധിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it